
മുംബൈ: ദിനവ്യാപാരത്തില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍, എഫ്എംസിജി, ഐടി ഓഹരികളുടെ ബലത്തില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 94.71 പോയിന്റ് നേട്ടത്തില്‍ 38,067.93ലും നിഫ്റ്റി 25.10 പോയിന്റ് ഉയര്‍ന്ന് 11,247.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1370 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍ കമ്പനി, ടെക് മഹീന്ദ്ര, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഐടി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ലോഹം, ഊര്‍ജം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.