മൂന്നാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

September 30, 2021 |
|
Trading

                  മൂന്നാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായതിനാല്‍ വിപണി ചാഞ്ചാട്ടം നേരിട്ടു. സെന്‍സെക്സ് 286.91 പോയിന്റ് നഷ്ടത്തില്‍ 59,126.36ലും നിഫ്റ്റി 93.10 പോയിന്റ് താഴ്ന്ന് 17,618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഐഒസി, എസ്ബിഐ, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, എന്‍ടിപിസി, ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

സെക്ടറല്‍ സൂചികകളില്‍ സമ്മിശ്രമായിരുന്നു പ്രതികരണം. റിയാല്‍റ്റി, ഫാര്‍മ, പവര്‍, പൊതുമേഖല ബാങ്ക് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഓട്ടോ, ബാങ്ക്, ഐടി, മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read more topics: # CLOSING REPORT,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved