
മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 95.09 പോയിന്റ് നഷ്ടത്തില്‍ 38,990.94ലിലും നിഫ്റ്റി 7.50 പോയിന്റ് താഴ്ന്ന് 11,527.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1199 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികള്‍ക്ക് മാറ്റമില്ല.
ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം, ടൈറ്റാന്‍ കമ്പനി, യുപിഎല്‍, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, കൊട്ടക്മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി, ഫാര്‍മ, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക്, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.