
മുംബൈ: സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ നഷ്ടത്തോടെ സൂചികകള്‍ ക്ലോസ് ചെയ്തു. ഐടി, ബാങ്ക്, എനര്‍ജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സെന്‍സെക്സ് 627.43 പോയിന്റ് നഷ്ടത്തില്‍ 49,509.15ലും നിഫ്റ്റി 154.40 പോയിന്റ് താഴ്ന്ന് 14,690.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വന്‍തോതിലുള്ള ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്.
ബിഎസ്ഇയിലെ 1362 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1470 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികള്‍ക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഗെയില്‍, ഗ്രാസിം, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകുയും ചെയ്തു.
നിഫ്റ്റി ഐടി, ബാങ്ക്, എനര്‍ജി സൂചികകള്‍ 0.4-1.7ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.