വാഹന-ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനുള്ള സമയം വീണ്ടും നീട്ടി; ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം

April 16, 2020 |
|
Insurance

                  വാഹന-ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനുള്ള സമയം വീണ്ടും നീട്ടി; ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം

ന്യൂഡൽഹി: വാഹന, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സമയം കേന്ദ്രസർക്കാർ നീട്ടി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് വാഹന, ആരോഗ്യ ഇൻഷുറൻസുകളുടെ പ്രീമിയം അടയ്ക്കുന്നതിന് സാവകാശം അനുവദിച്ചത്. ലോക്ക്ഡൗൺ കാലയളവിൽ പ്രീമിയം അടയ്ക്കാൻ കഴിയാത്തവർക്ക് മെയ് 15 വരെ അവസരം നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി.

കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ ഏപ്രിൽ 21 വരെ പ്രീമിയം അടയ്ക്കാൻ സാവകാശം അനുവദിച്ചിരുന്നു. എന്നാൽ ഏപ്രിൽ 14 വരെയുള്ള ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മെയ് 15 വരെ നീട്ടിയത്.

മാര്‍ച്ച് 25 നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍ മതി. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. ഈ കാലയളവില്‍ പുതുക്കേണ്ട സമയം കഴിഞ്ഞാലും പോളിസി നിലനില്‍ക്കും. തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് സാധാരണയായി തന്നെ കാലാവധി കഴിഞ്ഞാലും പ്രീമിയം അടച്ച് പുതുക്കുന്നതിന് ഒരുമാസം വരെ അധിക സമയം ലഭിക്കാറുണ്ട്. എന്നാല്‍ ഈ സമയത്ത് ക്ലെയിം ആവശ്യമായി വന്നാല്‍ പരിഗണിക്കില്ലെന്ന് മാത്രം. നിലവിലെ സാഹചര്യത്തില്‍ മെയ് 15നകം പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ അതിന് പ്രാബല്യമുണ്ടാകും.

Related Articles

© 2024 Financial Views. All Rights Reserved