
കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച ജന്‍ധന്‍ നിക്ഷേപ പദ്ധതിയില്‍ വന്‍ കുതിപ്പ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടു പോകുന്ന ജര്‍ധനന്‍ നിക്ഷേപ പദ്ധതിയിലെ എക്കൗണ്ടുകളില്‍ 90,000 കോടി രൂപ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2017 മാര്‍ച്ച് മുതല്‍ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 2019 ജനുവരി 23 ന് 88,566,92 കോടി രൂപയാണ് നിക്ഷേപമായി എത്തിയത്. ജനുവരി 30ന് 89,257,57 കോടി രൂപയോളം അധിക നിക്ഷേമാ.യി പദ്ധതിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ജനങ്ങളെ സാമ്പത്തിക കെട്ടുറപ്പിനും ബാങ്കിങ് സേവനം എത്തിക്കുകയെന്നാണ് ലക്ഷ്യത്തോടെയാണ് 2014 ആഗസ്റ്റ് 28ന് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന പദ്ധതി ആരംഭിത്തത്. നിലവില്‍ പ്രധാന്‍ മന്ത്രി ജന്‍ധര്‍ യോജനക്ക് കീഴില്‍ 34.14 കോടി അക്കൗണ്ടുകളാണുള്ളത്. ഈ നിക്ഷേപ പദ്ധതിയനുസരിച്ച് ശരാശരി നിക്ഷേപം 2,615 രൂപയോളമാണ് വരുന്നത്. ഗ്രമീണ മേഖലയിലെ എക്കൗണ്ട് ഉടമകള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.