
കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ നാളുകളില്‍ രേഖപ്പെടുത്തിയത്. എന്നാലിനന്ന് ഓഹരി വിപണി തിരിച്ചുവരവിന്റെ ലക്ഷണമാണ് ഇന്ന് പ്രകടമാക്കിയത്. കോവിഡ്-19 നെ പ്രതിരോധികനും ലോകാര്യോഗ്യ സംഘടനകളും, ആരോഗ്യവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെയാണ് ഓഹരി വിപണി ഇന്ന് റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിയത്. ഈ ആഴ്ച്ചത്തെ ഏറ്റവും അവസാനത്തെ വ്യാപാര ദിനമായ ഇന്ന് നിക്ഷേപകരെല്ലാം കോവഡ്-19 ഭീതിയുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഇതോടെ നിക്ഷേപകര്‍ ഓഹരി ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്തു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1,325.34 പോയിന്റ് ഉയര്‍ന്ന് ഏകദേശം 4.04 ശതമാനം ഉയര്‍ന്ന് 34103.48 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 433.55 പോയിന്റ് ഉയര്‍ന്ന് അതായത് 4.52 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 10023.70 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
എസ്ബിഐ (13.83%), ടാറ്റാ സ്റ്റീല്‍ (13.65%), എച്ച്ഡിഎഫ്‌സി (10.19%), ബിപിസിഎല്‍ (9.22%), സണ്‍ഫാര്‍മ്മ (8.29%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യുപിഎല്‍ (-7.38%), സീ എന്റര്‍ടെയ്ന്‍ (-4.12%), നെസ്റ്റ്‌ലി (-3.69%), ഏഷ്യന്‍ പെയിന്റ്‌സ് (-2.48%), ബ്രിട്ടാന്നിയ്യ (-1.67%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എസ്ബിഐ (3,767.97), റിലയന്‍സ് (3,703.76), എച്ച്ഡിഎഫ്‌സി ബാങ്ക് (3,548.65), ഐസിഐസിഐ ബാങ്ക് (3,000.94), എച്ച്ഡിഎഫ്‌സി (2,929.41) എന്നീ കമ്പനികളുടെ ഒാഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.