
ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടം. രാജ്യത്ത് മാന്ദ്യമുണ്ടെന്ന അഭിപ്രായം ശക്തമായതോടെയാണ് ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തില്‍ അവസാനിച്ചത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിന് താഴെയാകുമെന്ന വിലയിരുത്തലാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് എത്താന്‍ കാരണം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 67.93 പോയിന്റ് താഴ്ന്ന് 40821.30 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 36.10 പോയിന്റ് താഴ്ന്ന് 12037.70 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1097 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1043 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഐസിഐസി ബാങ്ക് (2.59%), ഗെയ്ല്‍ (2.38%), ഡോ.റെഡ്ഡസ് ലാബ്‌സ് (1.55%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.27%), ടാറ്റാ സ്റ്റീല്‍ (1.11%) എന്നീ കമ്പനികളുടെ ഒാൈഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. സീ എന്റര്‍ടെന്‍മെന്റ് (-7.01%), ഭാരതി എയര്‍ടെല്‍ (-7.00%), ഭാരതി എയര്‍ടെല്‍ (-4.22%), ഗ്രാസിം (-3.87%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-2.6%) എന്നീ കമ്പനിളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് ഉണ്ടായിട്ടുള്ളത്. ഐസിഐസിഐ ബാങ്ക് (14,649.82), യെസ് ബാങ്ക് (2,524.68), റിലയന്‍സ് (2,520.14), സീ എന്റര്‍ടെയ്ന്‍മെന്റ് (2,082.89), എച്ച്ഡിഎഫ്‌സി (2,029.94) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് നടന്നത്.