
ന്യൂഡല്‍ഹി:സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ട് 1,431 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരിക്കുകയാണ്. വാര്‍ത്ത പുറത്ത് വിട്ടത് ദേശീയ സാമ്പത്തിക വാര്‍ത്താ മാധ്യമമായ ഇക്കണോമിക് ടൈംസാണ്. ഇന്ത്യന്‍ ഇകൊമേഴ്‌സ് വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുകയെന്നതാണ് കമ്പനി ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഫ്‌ളിപ്പ് കാര്‍ട്ട് ആമസോണുമായുള്ള മത്സരം കടുപ്പിക്കുമെന്നുറപ്പായി.
കഴിഞ്ഞ ഡിസംബറിലാണ് മൊത്ത വില്‍പ്പനയില്‍ നിക്ഷേപം നടത്താന്‍ ഫ്‌ളിപ്പ്കാര്‍ട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനി കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ കൊണ്ടു വന്നേക്കും. കമ്പനിക്ക് അനുമതി ലഭിച്ച അന്ന് തന്നെ ഏകദേശം 23190 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരുന്നു. അതേ സമയം ഫിബ്രുവരി ഒന്നിന് പ്രാബല്യല്‍ വരുന്ന വിദേശ നിക്ഷേപ നിയമം ഫ്‌ളിപ്പ്കാര്‍ട്ടിന് തലവേദനയകുമോ എന്ന് കണ്ടറിയാം.
ആമസോണ്‍ ഇന്ത്യന്‍ വിപണിയെ കീഴടക്കുന്ന സാഹചര്യത്തിലാണ് ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ തന്ത്രവുമായി ഇന്ത്യയില്‍ ഇപ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ ഫല്‍പ്പ്കാര്‍ട്ട് കൂടുതല്‍ പ്രതീക്ഷയാണ് ഇപ്പോള്‍ ഈ നിക്ഷേപത്തിലൂടെ കാണുന്നത്.