കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്താം; രണ്ട് ബാങ്കുകളുടെ മൈനര്‍ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ പരിചയപ്പെടാം

December 03, 2019 |
|
Investments

                  കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്താം; രണ്ട് ബാങ്കുകളുടെ മൈനര്‍ സേവിങ്‌സ്‌ അക്കൗണ്ടുകള്‍ പരിചയപ്പെടാം

കുട്ടികളെ സമ്പാദ്യശീലം പഠിപ്പിക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്.ഭാവിയിലേക്കുള്ള ചെറിയ കരുതിവെക്കലുകളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുമ്പോഴാണ് അവര്‍ ഉത്തരവാദിത്ത ബോധമുള്ളവരായി വളരുക. അതിനായി അവരുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. അവരുടെ വളര്‍ച്ചക്കൊപ്പം തന്നെ വിപുലമാകുന്ന സ്വന്തം ബാങ്ക് അക്കൗണ്ട് .വിദേശത്തുള്ള മാതാപിതാക്കളാണെങ്കില്‍ ഈ മൈനര്‍ അക്കൗണ്ട് വളരെയധികം പ്രയോജനപ്പെടും.

തന്റെ മകനോ മകള്‍ക്കോ അവരുടെ വിദ്യാഭ്യാസ,ദൈനംദിന ചെലവുകള്‍ അവരുടെ കൈകളിലേക്ക് നല്‍കാന്‍ ഈ അക്കൗണ്ട് എടുത്ത് നല്‍കിയാല്‍ മതി. മാസാവസാനം ഇടപാടിന്റെ വിശദാംശങ്ങളും ബാങ്കുകള്‍ നല്‍കുന്നതിനാല്‍ എന്തിനൊക്കെ ,എത്രയൊക്കെ ചെലവാക്കിയെന്ന് മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുകയം ചെയ്യും. പതിനെട്ട് വയസിന് താഴെ പ്രായമുള്ളകുട്ടികള്‍ക്കായാണ് അക്കൗണ്ട് തുടങ്ങുക.മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒന്നിച്ച് കൈകാര്യം ചെയ്യാവുന്ന ജോയിന്റ് അക്കൗണ്ടാണിത്.വിവിധ ബാങ്കുകള്‍ മൈനര്‍ അക്കൗണ്ട ്‌സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ പരിഗണിക്കാവുന്ന ഒന്നാണ് എസ് ബിഐയും എച്ച്ഡിഎഫ്‌സിയും.

രണ്ട് ബാങ്കുകളുടെയും മൈനര്‍ അക്കൗണ്ടുകളുടെ പ്രത്യേകത പരിശോധിക്കാം

 എച്ച്ഡി എഫ്‌സിയുടെ മൈനര്‍ അക്കൗണ്ട്

പതിനെട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് എച്ച്ഡിഎഫ്‌സിയുടെ മൈനര്‍ അക്കൗണ്ട് തുറക്കാം. എന്നാല്‍ മാതാപിതാക്കളോ ,രക്ഷിതാക്കളോ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരായിരിക്കണമെന്ന നിബന്ധനയുണ്ട്. ഈ അക്കൗണ്ടിന് പ്രതിദിന ബാലന്‍സ് അനുസരിച്ച് പലിശ ലഭിക്കും. പരമാവധി പത്ത് ലക്ഷം രൂപാവരെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.

കുട്ടികളുടെ സേവിങ് അക്കൗണ്ടിന് എടിഎം കം ഡെബിറ്റ് കാര്‍ഡ് ലഭ്യമാണ്. എടിഎമ്മുകളില്‍ നിന്ന് പരമാവധി 2500 രൂപാ വരെയാണ് പിന്‍വലിക്കാവുന്ന പരിധി. പിഓഎസ് മെഷീനുകൡലാണെങ്കില്‍ പിന്‍വലിക്കല്‍ പരിധി 10000 രൂപയുമാണ്. അത്യാവശ്യം വേണ്ട വിദ്യാഭ്യാസ ചെലവുകള്‍ക്കും മറ്റും കുട്ടികളുടെ കൈവശം ഈ കാര്‍ഡ് നല്‍കി മാതാപിതാക്കള്‍ക്ക് പണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്നതാണ്.

മൈനര്‍ അക്കൗണ്ടിന് നെറ്റ് ബാങ്കിങ്,ഫോണ്‍ ബാങ്കിങ്,മൊബൈല്‍ ബാങ്കിങ് ,സൗജന്യ ആര്‍ടിജിഎസ് / നെഫ്റ്റ് ഫണ്ട് ട്രാന്‍സ്ഫര്‍,പേ സാപ്പ് ഉപയോഗിച്ചുള്ള സൗജന്യ ബില്‍ പേയ്‌മെന്റ് സേവനങ്ങള്‍ ലഭിക്കും. പ്രതിമാസ ഇലക്ട്രോണിക്‌സ് സ്‌റ്റേറ്റ്‌മെന്റുകള്‍ സൗജന്യമായി വീട്ടിലെത്തും. അതുകൊണ്ട് ഓരോ മാസവും തങ്ങള്‍ എന്തിനൊക്കെ പണം ചെലവഴിച്ചുവെന്ന ബോധ്യവും എത്ര തുകയുടെ ഇടപാട് ഒഴിവാക്കാമായിരുന്നുവെന്ന കണക്കുകൂട്ടലുമൊക്കെ കുട്ടികളിലുണ്ടാവും.

കൂടാതെ എച്ച്ഡിഎഫ്‌സി തങ്ങളുടെ മൈനര്‍ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് എസ്എംഎസിലൂടെയും ഇമെയിലിലൂടെയും ക്വിക്ക് ട്രാന്‍സാക്ഷന്‍ അലേര്‍ട്ടുകളും നല്‍കുന്നു.മൈനര്‍ അക്കൗണ്ട് ഹോള്‍ഡറിന് തന്റെ മാതാപിതാക്കളുടെയോ രക്ഷകര്‍ത്താക്കളുടെയോ അപകടമരണമുണ്ടായാല്‍ ഒരു ലക്ഷം രൂപാവരെ സൗജന്യ വിദ്യാഭ്യാസ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുതരുന്നു.

എസ്ബിഐയുടെ മൈനര്‍ അക്കൗണ്ട്

എസ്ബിഐയ്ക്ക് രണ്ട് സേവിങ്‌സ് അക്കൗണ്ട് സ്‌കീമുകളാണ് മൈനര്‍അക്കൗണ്ട് ഹോള്‍ഡര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെഹ് ലി ഉഡാന്‍,പെഹ് ല കദം എന്നിവയാണത്. ഇന്റര്‍നെറ്റ് ബാങ്കിങ്,മൊബൈല്‍ ബാങ്കിങ്  അടക്കമുള്ള എല്ലാവിധ സേവനങ്ങളും ലഭ്യമാണ്.

എസ്ബിഐയുടെ മൈനര്‍ അക്കൗണ്ടില്‍ പരമാവധി പത്ത് ലക്ഷം രൂപാ വരെ നിക്ഷേപിക്കാം. പ്രതിദിന ബാലന്‍സ് കണക്കിലെടുത്ത് പലിശയും ലഭിക്കും.മൈനര്‍ അക്കൗണ്ട് ഹോള്‍ഡറുടെ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുകയില്ല.ടോപ് അപ്പുകളും ബില്‍ പേയ്‌മെന്റുകളും അടക്കമുള് പ്രതിദിന ഇടപാട് പരിധി 2000  രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം പിഓഎസ്  പരിധി 5000 രൂപയാണ്.കുട്ടിയുടെ ഫോട്ടോ എന്‍ഡോസ് ചെയ്ത എടിഎം -കം. ഡെബിറ്റ് കാര്‍ഡാണ് ബാങ്ക് നല്‍കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved