
ആദായ നികുതി ഒടുക്കേണ്ടത് നിര്‍ബന്ധമായ കാര്യമാണ് .സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അക്കൗണ്ടിലെ മുഴുവന്‍ പണവും ചെലവായി പോയ ശേഷം ഇനി എന്ത് ചെയ്യുമെന്ന ടെന്‍ഷനാണ് പലര്‍ക്കും. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ഇളവുകള്‍ക്കായി ഓഡിറ്ററെ സമീപിക്കാത്തവര്‍ ചുരുക്കമാണ്. അത്തരക്കാര്‍ക്ക് സന്തോഷിക്കാനുള്ള വകയാണ് ആദായനികുതി വകുപ്പ് തന്നെ നല്‍കിയിരിക്കുന്നത്. ഇത് കേട്ടാല്‍ നിങ്ങള്‍ വിചാരിക്കും നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചിരിക്കുമെന്ന്. എന്നാല്‍ അതല്ല കാര്യം, നടപ്പ് സാമ്പത്തിക വര്‍ഷം നികുതി സ്ലാബുകളില്‍ മാറ്റങ്ങള്‍ ഇല്ലെങ്കിലും മറ്റൊരു ഇളവാണ് വകുപ്പ് പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവര്‍ക്ക് നികുതി റിബേറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദായനികുതി നിയമം സെക്ഷന്‍ 87 എ പ്രകാരം അഞ്ച് ലക്ഷം രൂപാവരെ വരുമാനമുള്ളവര്‍ക്ക് പ്രത്യേകിച്ച് നികുതിയൊന്നും നല്‍കേണ്ട. മുമ്പ് ഈ പരിധി 2.5 ലക്ഷം രൂപാ വരുമാനമുള്ളവര്‍ക്ക് 2500 രൂപയുടെ ടാക്‌സ് റിബേറ്റായിരുന്നു അനുവദിച്ചിരുന്നത്. ഈ പരിധി കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം രൂപാ വരെ വരുമാനമുള്ളവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ച് ലക്ഷമാക്കി പരിധി ഉയര്‍ത്തുകയാണ് ചെയ്തത്.റിബേറ്റ് വെറും 2500 രൂപയായിരുന്നത് ഇപ്പോള്‍ 12500 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.അതുകൊണ്ട് പ്രതിമാസം നാല്‍പതിനായിരം രൂപയോളം ശമ്പളം വാങ്ങുന്നവരാണ് നിങ്ങളെങ്കില്‍ വകുപ്പിനെ പേടിക്കാതെ സമാധാനമായിരിക്കാം.
എന്നാല്‍ വരുമാനം അഞ്ച് ലക്ഷത്തിന് മുകളിലെത്തിയാല്‍ നിങ്ങള്‍ എത്ര നികുതി നല്‍കണം? അറിയേണ്ടേ.. അഞ്ച് ലക്ഷം വരെ 12500 രൂപയും അഞ്ച് ലക്ഷത്തിന് മുകളില്‍ എത്ര തുക വരുമാനമുണ്ടോ അതിന്റെ ഇരുപത് ശതമാനവും വര്‍ഷാവര്‍ഷം വകുപ്പിന് നല്‍കണം. ഇനി ഒരു ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം 505000 രൂപ വരുമാനമുണ്ടെന്ന് വിചാരിക്കുക. എങ്കില്‍ അയാളുടെ നികുതി വരുമാനം അഞ്ച് ലക്ഷത്തിന് 12500 രൂപയും അതിന് മുകളില്‍ വരുന്ന 5000 രൂപയുടെ 20% ആയ ആയിരം രൂപയും അടക്കം 135000 രൂപയുമാണ് നല്‌കേണ്ടത്. വരുമാനം അഞ്ച് ലക്ഷം രൂപയില്‍ നിജപ്പെടുത്തിയാല്‍ നികുതി റിബേറ്റ് ലഭിക്കും.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഇളവുകള്‍,കാരണം പത്ത് ലക്ഷം രൂപാ വാര്‍ഷിക വരുമാനമുണ്ടെന്ന് വിചാരിക്കുക.അങ്ങിനെയാണെങ്കില്‍ ആദായനികുതി കൊടുത്തു മുടിയാതെ ഇളവുകള്‍ എങ്ങിനെ നേടാമെന്ന് നോക്കാം.വിവിധ തരം ആദായ നികുതി ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാല്‍ പ്രതി വര്‍ഷം പത്ത് ലക്ഷം രൂപ വരെ വരുമാ നമുള്ളവര്‍ക്ക് നികു തി യൊന്നും നല്‍കേണ്ടതില്ല. ആ ദായനികു തി നിയമം 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ നികുതി ഒഴിവ് നേടാം. സ്റ്റാ ന്റേര്‍ഡ് ഡിഡക്ഷ ന്‍ ആയി 50,000 രൂപ നികുതി വിധേയ വരുമാനത്തില്‍ നിന്ന് കിഴിക്കാവുന്നതാണ്.
ആദായ നി കുതി നിയമം സെക്ഷന്‍ സി സിഡി (1) പ്ര കാരം ദേശീയ പെന്‍ഷന്‍ പ ദ്ധതിയിലെ 50,000 രൂപ വ രെയുള്ള നി ക്ഷേപത്തിന് നികുതി ഒഴി വുണ്ട്. ആദാ യനികുതി നി യമം സെക്ഷന്‍ ഡി പ്ര കാരം നികുതി ദാതാവി നും കുടുംബത്തിനുമു ള്ള 25,000 രൂപ വരെയു ള്ള ആരോഗ്യ ഇന്‍ഷു റന്‍സ് പ്രീമിയത്തിന് നികുതി ഒഴിവ് നേടാം. മാതാപിതാക്കളുടെ പേ രിലുള്ള 25,000 രൂപ വ രെയുള്ള ആരോഗ്യ ഇന്‍ ഷുറന്‍സിനും നികുതി ഒഴി വുണ്ട്. നികുതിദാതാ വ് വീട് വെക്കാന്‍ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പലി ശയിലേക്കുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള തിരിച്ചടവിന് നികുതി ഒഴിവുണ്ട്.ഇങ്ങനെ വിവിധ ഇനങ്ങളിലാ യി നികുതി ഒഴിവ് നേടുമ്പോള്‍ പ ത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമു ള്ള ഒരാളുടെ നികുതി വിധേയ വരുമാ നം അഞ്ച് ലക്ഷം രൂപയായി കുറയും. അതി ന് പൂര്‍ണമായും നികുതി ഇളവ് നേടുകയും ചെയ്യാം.