
ഓഹരി വിപണിയില്‍ ഇന്ന് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായത്. അനില്‍ അംബാനിയുടെ കമ്പനികളിലെ ഓഹരികളിലും, ജെറ്റ് എയര്‍വെയ്സിന്റെ ഓഹരികളിലും കനത്ത ഇടിവാണ് രേഖപ്പെടുുത്തിയത്. ജെറ്റ് എയര്‍വെയ്സ് 60 ദിവസത്തിനുള്ളില്‍ ലിക്വിഡേറ്റ് ചെയ്യപ്പെടുമെന്നാണ് വിവരം. അതേസമയം ഇന്ന് ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തിരിച്ചുവരവ് ഓഹരി വിപണി നേരിയ നേട്ടത്തില്‍ അവസാനിക്കുന്നതിന് കാരണമായി. ജെറ്റ് എയര്‍വെയ്സ്, റിലയന്‍സ് കാപിറ്റില്‍, റിലയന്‍സ് ഇന്‍ഫ്ര എന്നീ കമ്പനികളുടെ ഓഹരി വിപണി ഇനിയൊരു തിരിച്ചുവരവിന് പ്രതീക്ഷിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സില്‍ 66.40 പോയിന്റ് ഉയര്‍ന്ന് 39,112.74 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15.30 പോയിന്റ് ഉയ൪ന്ന് 11,706.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 703 കമ്പനികളുടെ ഓഹരികളില്‍ നേട്ടവും, 1846 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു
ടാറ്റാ സ്റ്റീല്‍ (4.62%), സീ എന്റര്ടെയ്ന് (4.02%), കോട്്ക് മഹീന്ദ്ര (2.46%), എന്‍ടിപിസി (1.70%), ടൈറ്റാന്‍ കമ്പനി (1.40%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടായത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടിവുണ്ടാകുന്നതിന് കാരണമായി. ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-8.90%), യെസ് ബാങ്ക് (-5.58%), യുപിഎല്‍ (-4.94%), അദാനി പോര്‍ട്സ് (-3.25%), സി്പ്ല (-2.54%) എ്ന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇടിവുണ്ടായത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. യെസ് ബാങ്ക് (1,305.04), ടാറ്റാ സ്റ്റീല്‍ (930.76), റിലയന്‍സ് (846.30), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (789.59), ഐസിഐസിഐ ബാങ്ക് (714.10) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.