
തുടര്‍ച്ചയായി അഞ്ചാം ദിവസവും ഓഹരിവപണിയില്‍ നഷ്ടം നേരിട്ടു. ബജറ്റ് പ്രഖ്യാപനങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്നറിയിച്ചതോടെയാണ് നിക്ഷേപകര്‍ വീണ്ടും പിന്നോട്ടുപോകാന്‍ കാരണമായത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ആഭ്യന്തര തലത്തിലെ സാമ്പത്തിക ഉണര്‍വില്ലായ്മയും മൂലമാണ് ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്നോട്ടടിക്കാന്‍ കാരണമായത്. യുഎസ്-ചൈന വ്യാപാര തര്‍ക്കവും ഓഹരി വിപണി നഷ്ടത്തിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും ഇതില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ട്രസ്റ്റുകള്‍ക്ക് പകരം കമ്പനികളായി രജിസ്റ്റര്‍ ചെയ്യണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണിയില്‍ ആശയ കഴപ്പങ്ങള്‍ ഉടലെടുത്തത്. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയിട്ടും ഓഹരി വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധ്യമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 135.09 പോയിന്റ് താഴ്ന്ന് 37,847.65 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്റ് താഴ്ന്ന് 11,271 ലെത്തിയാണ് ഇന്ന് വ്യാപാരം വസാനിച്ചത്. നിലവില്‍ 834 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1588 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സീ എന്റര്‍ടെയ്ന്‍ (5.21%), ഏഷ്യന്‍ പെയ്ന്റ്‌സ് (3.78%), എച്ച്ഡിഎഫ്‌സി (2.14%), എച്ച്‌യുഎല്‍ (2.08%), എച്ച്‌സിഎല്‍ ടെക് (1.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അദാനി പോര്‍ട്‌സ് (-4.74%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-4.50%), യുപിഎല്‍ (-4.36%), എയ്ച്ചര്‍ മോട്ടോര്‍സ് (-4.20%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.36%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വിപണി രംഗത്തുണ്ടായ ആശയകുഴപ്പം മൂലം ഓഹരി വിപണില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഏഷ്യന്‍ പെയ്ന്റ്‌സ് (1,097.73), എച്ച്ഡിഎഫ്‌സി ബാങ്ക് (990.12), യെസ് ബാങ്ക് (927.17), ബജാജ് ഫിനാന്‍സ് (878.40), റിലയന്‍സ് (874.31) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.