നികുതിയിനത്തില്‍ സര്‍ക്കറിന്റെ വരുമാനത്തില്‍ ക്ഷീണമുണ്ടായേക്കും; ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

May 06, 2019 |
|
Investments

                  നികുതിയിനത്തില്‍ സര്‍ക്കറിന്റെ വരുമാനത്തില്‍ ക്ഷീണമുണ്ടായേക്കും; ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: ആദായനികുതി ഇ-ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.6 ലക്ഷം ഇടിവുണ്ടായെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നോട്ട നിരോധനത്തിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷം  6.68 കോടിയാണ്  ആദായ നികുതി ഇ-ഫയലിംഗ് നടത്തിയവരുടെ ആകെ എണ്ണം. 2017-2018 സാമ്പത്തിക വര്‍ഷം ഇത് 6.74 കോടിയാണ് ഉണ്ടായിരുന്നത്.  2017-2018 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 6.6 ലക്ഷം പേര്‍ ആദായ നികുതി ഇ-ഫയലിംഗ് നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കോട്ടക് ഇക്കണോമിക് റിസേര്‍ച്ചാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ആദായനികുതി ഇ-ഫയലിംഗിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാറിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നികുതിദായകരുടെ  റജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017 മാര്‍ച്ചില്‍ മാത്രം 6.2 കോടി  പുതിയ നികുതി ദായകരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നിട്ടും ഇ-ഫയലിഗില്‍ വന്‍ ഇടിവുണ്ടായത് സര്‍ക്കാര്‍ പറഞ്ഞ വാദങ്ങള്‍ പൊളിക്കുന്നതാണെന്നാണ് നിലവില് ഉയര്‍ന്നുവരുന്ന ആരോപണം. 

അതേസമയം അഞ്ച് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്കുള്ള ഫയലിഗുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 1.5 കോടി ഫയലിംഗ് ഉള്‍പ്പടെ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 1.02 കോടി  ഫയലുകളാണ് ആദായ നികുതിയില്‍ റജിസ്റ്റര്‍ ചെയ്തത്. 

Related Articles

© 2024 Financial Views. All Rights Reserved