
മുംബൈ: ക്രൂഡ് ഓയില്‍ വിലയുടെ വര്‍ധനയും വിദേശ മൂലധനത്തിന്റെ കുത്തൊഴുക്കും മൂലം ഇന്ത്യന്‍ രൂപയ്ക്ക് മങ്ങല്‍. കഴിഞ്ഞ ദിവസം ഒരു ഡോളറിന് 68.71 രൂപ എന്ന നിരക്കില്‍ 17 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ രൂപ നേരിട്ടത്. മറ്റ് രാജ്യത്തെ കറന്‍സികള്‍ക്കും ഡോളറിന് മുന്‍പില്‍ മൂല്യം നേരിയ തോതില്‍ താഴുന്ന കാഴ്ച്ചയാണ്. എന്നാല്‍ ആഭ്യന്തര ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായിരുന്നതിനാല്‍ രൂപയുടെ മൂല്യം അധികം ഇടിയാതിരുന്നു എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോറെക്‌സ് വിപണിയില്‍ ഡോളറിന് 68.59 എന്ന നിരക്കിലേക്ക് താണ രൂപയുടെ മൂല്യം 69.76ല്‍ എത്തിയ സ്ഥാനത്ത് നിന്നുമാണ് 68.71 എന്ന നിരക്കിലേക്ക് പെട്ടന്ന് കൂപ്പു കുത്തിയത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണോടെ ഇന്ത്യയുടെ കയറ്റുമതി ആദ്യമായി കുറഞ്ഞു. 15.28 ബില്യണ്‍ ഡോളറായിട്ടാണ് വ്യാപാരക്കമ്മി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 16.6 ബില്യണ്‍ ഡോളറായിരുന്നു.