
ഓഹരി വിപണിയില്‍ ഇന്ന് നേരിയ നഷ്ടം മാത്രം പ്രകടമായി. ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ സമ്പന്നര്‍ക്ക് മേലുള്ള സര്‍ചാര്‍ജ് കൂടുതല്‍ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് ഓഹരി വിപണിയില്‍ നിന്ന് ഇന്നും നിക്ഷേപകര്‍ പിന്നോട്ടുപോകാന്‍ കാരണമായത്. എന്നാല്‍ ഇന്ന് നേരിയ നഷ്ടത്തോടെ ഓഹരി വിപണി സ്ഥിരത കൈവരിക്കുന്നതാണ് വിപണി രംഗത്ത് നിന്ന് അനുഭവപ്പെട്ടത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 48.39 പോയിന്റ് താഴ്ന്ന് 37,982.74 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 15.20 പോയിന്റ് താഴ്ന്ന് 11,331 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1259 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
പവര്‍ ഗ്രിഡ് കോര്‍പ് (3.11%), കോട്ടക് മഹിന്ദ്ര (2.73%), ഹിറോ മോട്ടോ കോര്‍പ്പ് (2.73%), ഐടിസി (2.36%), ഏഷ്യന്‍ പെയിന്റ്‌സ് (1.79%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. എസ്ബിഐ (-2.47%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-2.34%), എച്ച്ഡിഎഫ്‌സി (-2.21%), അദാനി പോര്‍ട്‌സ് (-1.83%), ബജാജ് ആട്ടോ (-152) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. എസ്ബിഐ (-2.47%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (-2.34%), എച്ച്ഡിഎഫ്‌സി (-2.21%), അദാനി പോര്‍ട്‌സ് (-1.83%), ബജാജ് ആട്ടോ (-1.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.