
മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം. ബാങ്ക്, വാഹനം, എഫ്എംസിജി, ഫാര്‍മ ഓഹരികളിലെ കുതിപ്പാണ് സൂചികകളെ സ്വാധീനിച്ചത്. സെന്‍സെക്സ് 284.01 പോയിന്റ് നേട്ടത്തില്‍ 34,109.54ലിലും നിഫ്റ്റി 82.40 പോയിന്റ് ഉയര്‍ന്ന് 10061.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1639 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 844 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല.
എംആന്‍ഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എന്‍ടിപിസി, ഭാരതി ഇന്‍ഫ്രടെല്‍, വിപ്രോ, സീ എന്റര്‍ടെയന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ലോഹം സൂചികകള്‍ മാത്രമാണ് നഷ്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സാമ്പത്തികമേഖല ഘട്ടംഘട്ടമായി തിരിച്ചുവരുന്നതിന്റെ സൂചനകളുമാണ് വിപണിയ്ക്ക് കരുത്തായത്.