സെന്‍സെക്സ് 164 പോയിന്റ് നേട്ടത്തില്‍ 39,944 നിലവാരത്തില്‍

October 30, 2020 |
|
Trading

                  സെന്‍സെക്സ് 164 പോയിന്റ് നേട്ടത്തില്‍ 39,944 നിലവാരത്തില്‍

മുംബൈ: നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്സ് 164 പോയിന്റ് നേട്ടത്തില്‍ 39,944ലിലും നിഫ്റ്റി 60 പോയിന്റ് ഉയര്‍ന്ന് 11,731ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 554 ഓഹരികള്‍ നേട്ടത്തിലുമാണ്. 52 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നെസ് ലെ, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്റ് ബാങ്ക്, ഡിഎല്‍എഫ് തുടങ്ങി 77 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

Related Articles

© 2020 Financial Views. All Rights Reserved