
മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. സെന്‍സെക്സ് 552.90 പോയിന്റ് നേട്ടത്തില്‍ 41,893.06ലും നിഫ്റ്റി 143.20 പോയിന്റ് ഉയര്‍ന്ന് 12,263.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1106 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഗെയില്‍, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബാങ്ക്, ഊര്‍ജം, ഐടി, ലോഹം തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ എഫ്എംസിജി, ഫാര്‍മ സെക്ടറുകള്‍ സമ്മര്‍ദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി.