ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 179 പോയിന്റ് താഴ്ന്നു

April 03, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 179 പോയിന്റ് താഴ്ന്നു

ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 179.53 പോയിന്റ് താഴ്ന്ന് 38877.12 ലെത്തിയാണ് വ്യാപാരം അവസാനിത്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.20 പോയിന്റ് ഉയര്‍ന്ന് 11,644 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 998 ഓഹരികള്‍ നേട്ടത്തിലും, 1574 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്ത്യാബുള്‍സ് എച്ച്എസ്ജി (3.62%), മാരുതി സുസൂക്കി (2.66%), ബജാജ് ഫിന്‍സെര്‍വ് (1.68%), എച്ച്‌സിഎല്‍ ടെക് (1.63%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (0.98%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബിപിസിഎല്‍ (-4.55%), സീ എന്റര്‍ടെയ്ന്‍ (-3.5%), ഐഒസി (-2.97%), ഗെയ്ല്‍ (-2.80%), എസ്ബിഐ (-2.58%) എന്നീ കമ്പനികളുടെ ഓഹരികളാണ് നഷത്തിലെത്തിയത്. 

വ്യാപാരത്തിലെ  ആശയ കുഴപ്പം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. ടാറ്റാ മോട്ടോര്‍സ് (1,646.55), റിലയന്‍സ് (1,079.44), മാരുതി സുസൂക്കി (1,054.56), എസ്ബിഐ (979.19), എച്ച്ഡിഎഫ്‌സി (874.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Read more topics: # sensex is down,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved