
പ്രമുഖ housing ഫിനാന്‍സ് കമ്പനിയായ DHFL തകര്‍ന്നു എന്ന വാര്‍ത്ത മൂലം വിപണിയില്‍ ഇന്ന് മുന്‍ നിര ബാങ്കിംഗ് ഓഹരികളും NBFC ഓഹരികളും തകര്‍ന്നടിഞ്ഞു. BSE SENSEX 553.പോയിന്റ് നഷ്ടത്തില്‍ ക്‌ളോസ് ചെയ്തപ്പോള്‍ ബാങ്ക് നിഫ്റ്റി 732 പോയിന്റ് താഴ്ന്നു. പൊതു മേഖല ബാങ്കുകള്‍ക്കെല്ലാം തകര്‍ച്ച നേരിടുന്ന nbfc കളില്‍ കിട്ടാക്കടം ഉണ്ടെന്ന് വാര്‍ത്ത മൂലം അവയുടെ ഓഹരികളില്‍ ഊഹക്കച്ചവടക്കാര്‍ കനത്ത വില്പന നടത്തി. Sbi, bank of baroda, എന്നിവയും Icici bank, axis, yes എന്നീ സ്വകാര്യ ബാങ്ക് ഓഹരികളിലും കനത്ത വില്പന സമ്മര്‍ദം ദൃശ്യമായി. അനില്‍ അംബാനിയുടെ ഓഹരികള്‍ അതി ഭീകരമായ വില്പന മൂലം 15% നഷ്ടം നേരിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ nbfc തകര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ക്ക് ആശങ്കയുണ്ട്.
കോള്‍ ഇന്ത്യ (2.18%), ടൈറ്റാന്‍ കമ്പനി (1.72%), ഹീറോ മോട്ടോകോര്‍പ് (1.31%), പവര്‍ ഗ്രിഡ് കോര്‍പ് (1.30%), എച്ച്‌യുഎല്‍ എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവും നേരിട്ടു. ഗെയ്ല്‍ (-11.71%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (-7.62%), ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (-7.04%), യെസ് ബാങ്ക് (-6.15%), എസ്ബിഐ (-4.40%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എസ്ബിഐ (1,412.85), ആക്‌സിസ് ബാങ്ക് (1,189.66), റിലയന്‍സ് (1,017.23), ഇന്‍ഡ്സ്ലാന്‍ഡ് ബാങ്ക് (974.93), എച്ച്ഡിഎഫ്‌സി ബാങ്ക് (947.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.