
മുംബൈ: കോവിഡ്-19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ കര്‍ശന താക്കീത് നല്‍കി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍. പൊതു, സ്വകാര്യമടക്കം എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും കൊവിഡ് -19 സംബന്ധിച്ചുളള മരണ ക്ലെയിമുകള്‍ എത്രയും വേഗം പ്രോസസ്സ് ചെയ്യണമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു.
കൊവിഡ് -19 മൂലം മരണമടഞ്ഞാലുളള 'ഫോഴ്സ് മജ്യൂറേ' എന്ന നിബന്ധനയെക്കുറിച്ച് വ്യക്തത തേടി നിരവധി ഉപയോക്താക്കള്‍ വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു. പ്രതീക്ഷിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരു ഇവന്റ് അല്ലെങ്കില്‍ ഇഫക്റ്റ് എന്നാണ് ഫോഴ്സ് മജ്യൂറിലൂടെ വിശേഷിപ്പിക്കപ്പെടുന്നത്.
കൊവിഡ് -19 മൂലം ഒരു മരണം സംഭവിക്കുകയാണെങ്കില്‍ ക്ലെയിമുകള്‍ തീര്‍ക്കാന്‍ എല്ലാ ഇന്‍ഷുറര്‍മാരും ബാധ്യസ്ഥരാണെന്നും ഇഛഢകഉ19 മരണ ക്ലെയിമുകളുടെ കാര്യത്തില്‍ 'ഫോഴ്സ് മജ്യൂര്‍' എന്ന ഉപാധി ബാധകമല്ലെന്നും ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ അറിയിച്ചു.
എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഇക്കാര്യത്തില്‍ വ്യക്തിഗതമായി ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം.
'കൊവിഡ് -19 പകര്‍ച്ചവ്യാധി ആഗോളവും പ്രാദേശികവുമായ ആഘാതം എല്ലാ വീടുകളിലും ലൈഫ് ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന ആവശ്യകത ഊന്നിപ്പറയുന്നു. ലോക്ക് ഡൗണ്‍ കാരണം പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഉണ്ടാകുന്ന തടസ്സം വളരെ കുറവാണെന്ന് ഉറപ്പുവരുത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം എല്ലാ നടപടികളും സ്വീകരിക്കുന്നു, ഇഛഢകഉ19 മായി ബന്ധപ്പെട്ട മരണ ക്ലെയിമുകള്‍ കൈകാര്യം ചെയ്യുന്നതിനും അല്ലെങ്കില്‍ അവരുടെ പോളിസിയെ സംബന്ധിച്ച സേവനം മികച്ചതാകട്ടെ, ' ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എസ്.എന്‍ ഭട്ടാചാര്യ.