റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത് 17,682 കോടി രൂപ

May 04, 2019 |
|
Investments

                  റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപമായി ഒഴുകിയെത്തിയത് 17,682 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളില്‍  7 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ  റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപമായി  എത്തിയത് ഏകദേശം 17,682 കോടി രൂപയോളമാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.  പ്രോപര്‍ടി കണ്‍സള്‍ട്ടന്റ് കുഷ്മാന്‍ ആന്‍ഡ് വെയ്ക്ഫീള്‍ഡാണ് (according to property consultant Cushman & Wakefield)റിയല്‍എസ്റ്റേറ്റ് മേഖലയിലെ  നിക്ഷേപ വളര്‍ച്ചയെ പറ്റിയുള്ള കണക്കുകള്‍ പുറത്തുവിട്ടത്. 

അതേസമയം മുന്‍വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തില്‍ ആകെ ഏഴ് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. 16,528 കോടി രൂപയായിരുന്നു അന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് നിക്ഷേപമായി എത്തിയത്. റിയല്‍റ്റി മേഖലയിലെ  വിദേശ നിക്ഷേപത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വിദേശ നിക്ഷേപത്തില്‍ 81 ശതമാനം വളര്‍ച്ച കൈവരിച്ച് 11,338 കോടി  രൂപയാണ് വിദേശ റിയല്‍റ്റി ഫണ്ട്  നിക്ഷേപത്തിലൂടെ എത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6,260 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് നിക്ഷേപം ഒഴുകിയെത്തിയത് റിയല്‍റ്റി ബിസിനസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓഫീസ്, റീട്ടെയ്ല്‍ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം 2008ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിന് വന്‍ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ വെയര്‍ ഹൗസിങ്, ലോജിസ്റ്റിക് വിഭാഗത്തില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങളാണുള്ളത്. ഈ മേഖലയിലേക്ക് നിക്ഷേപരുടെ ഒഴുക്കുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

 

Related Articles

© 2024 Financial Views. All Rights Reserved