
ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 987.96 പോയിന്റ് താഴ്ന്ന് അതായത് 2.43 ശതമാനം ഇടിവ് രേഖപ്പെടുത്തി 39735.53 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 318.30 പോയിന്റ് താഴ്ന്ന് 2.66 ശതമാനം ഇടിവ് രേഖപ്പെടുത്തി 11643.80 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. അതേസമയം ഇന്നലെ സെന്‍സെക്‌സ് 40723.49 ലേക്കാണ് ചുരുങ്ങിയത്. നിഫ്റ്റി 11962.10 ലേക്കുമാണ് ചുരുങ്ങിയത്.
ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലെന്നാണ് ഓഹരി വിപണിയില്‍ ഇന്നുണ്ടായ ഇടിവ് മൂലം വ്യക്തമാകുന്നത്. കോര്‍പ്പറ്റേ് നികുതി ഒരു ശതമാനം വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ പിന്നോട്ടു പോകുന്ന പ്രവണതയാണ് രൂപപ്പെട്ടിട്ടുള്ളത്. എഫ്പിഐകള്‍ വലിയ പിന്‍വലിക്കലില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രമല്ല ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും സര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍, മാത്രമല്ല നടപ്പുവര്‍ഷത്തെ ബജറ്റ് കമ്മി 3.3 ശതമാനത്തില്‍ നിന്ന് 3.8 ശതമാനയി ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതോടെയാണ് ഓഹരി വിപണി ഇന്ന് നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ കാരണം. രാജ്യത്തെ മോശം ധന സ്ഥിതിയില്‍ നിന്ന് കരകയറാനുള്ള സാധ്യത ബജറ്റ് പ്രഖ്യാപനങ്ങളില്‍ കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. 2020-2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6-6.5 ശതമാനം വരെയാ്ണ് സര്‍്ക്കാര്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് .
വിവിധ സെക്ഷനുകളിലെ ഓഹരികളില്‍ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്‍ഫ്ര, മെറ്റല്‍സ്, പിഎസ് യു, എന്നീ ഓഹരികളില്‍ 3-4 ശതമാനം ഇടിവാണ് ഇന്നത്തെ വ്യാപാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഐടിസി (4.13%), എച്ച്‌യുഎല്‍ (2%), ടെക് മഹീന്ദ്ര (1.37%), നസ്റ്റലി (1.08%), ഇന്‍ഫോസിസ് (0.46%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വ്യാപാരാത്തിലെ സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐടിസി (-6.87%), ടാറ്റാ മോട്ടോര്‍സ് (-6.23%), എച്ച്ഡിഎഫ്‌സി (-6.04%), സീ എന്റര്‍ടെയ്ന്‍ (-6.02%), ലാര്‍സന്‍ (-5.98%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്ബിഐ (1,871.27), റിലയന്‍സ് (1,524.85), ലാര്‍സന്‍ (1,068.63), മാരുതി സുസൂക്കി (962.58), ഐടിസി (925.67) എന്നീ കമ്പികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.