
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നത് മൂലം ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 332.82 പോയിന്റ് താഴ്ന്ന് 38,730,.86 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 84.40 പോയിന്റ് താഴ്ന്ന് 11,641.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
അള്‍ട്രാടെക് സിമന്റ് (5.11%), ഗ്രാസിം (5.03%), ബിപിസിഎല്‍ (2.65%), ഡോ.റെഡ്ഡിസ് ലാബ്‌സ് (2.29%), യുപിഎല്‍ (1.78%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഭാരതി ഇന്‍ഫ്രാടെല്‍ (-10.22%), ടാറ്റാ സ്റ്റീല്‍ (-2.76%), വേദാന്ത (-2.49%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (-2.11%), ഹിന്‍ഡാല്‍കോ (-2.07%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.
അതേസമയം വ്യാപാരത്തിലെ ആശയകുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. ഒഎന്‍ജിസി (2,267.01), മാരുതി സുസൂക്കി (2,123.66), റിലയന്‍സ് (1,911.54), യെസ് ബാങ്ക് (1,698.23), ഉള്‍ട്രാടെക് സിമന്റ് (1,536.46) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നത്.