
വിപണിയില്‍ രണ്ടു ദിവസത്തെ ഉയര്‍ച്ചക്ക് ശേഷം പ്രോഫിറ്റ് ബുക്കിങ് നടന്നു. വലിയ ചാഞ്ചാട്ടം ഒന്നുമില്ലാതെ വാരത്തിന്റെ അവസാന ദിവസം നേരിയ നഷ്ടത്തില്‍ ഇന്ന് വ്യാപാരം അവസാനിച്ചു. ആക്‌സിസ് ബാങ്ക് പി ഇ ഫണ്ടുകളില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ മൂലധനം സമാഹരിക്കും എന്ന വാര്‍ത്ത മൂലം ആ ഓഹരിയില്‍ ഊഹക്കച്ചവടക്കാര്‍ ആക്റ്റീവ് ആയിരുന്നു. മറ്റു ബാങ്കിങ്, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ സ്റ്റെഡി ആയിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 191.77 പോയിന്റ് താഴ്ന്ന് 11,788.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 52.60 പോയിന്റ് താഴ്ന്ന് 39,394.64 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1354 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഗെയ്ല്‍ (1.73%), ബജാജ് ഫൈനാന്‍സ് (1.07%), ആക്‌സിസ് ബാങ്ക് (1.01%), ബജാജ് ഫിന്‍സെര്‍വ് (0.96%), അദാനി പോര്‍ട്‌സ് (0.91%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-3.25%), ഇന്ത്യാ ബുള്‍സ് എച്ച്എസ്ജി (-3.15%), ഭാരതി ഇന്‍ഫ്രാടെല്‍ (-2.82%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.74%), കോള്‍ ഇന്ത്യ (-2.16%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
വ്യാപാരത്തിലെ സമ്മര്‍ദ്ദവും ആശയകുഴപ്പവും മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,085.02), എസ്ബിഐ (820.34), എച്ച്ഡിഎഫ്‌സി ബാങ്ക് (779.30), യെസ് ബാങ്ക് (748.74), ആക്‌സിസ് ബാങ്ക് (741.78) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.