
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഹോട്ടല്‍ തുടങ്ങാന്‍ ലുലുഗ്രൂപ്പ് പദ്ധതിയിടുന്നു. ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റിലാറ്റി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ട്വന്റി 14 കമ്പനിയാണ് ലുലു ഗ്രൂപ്പിന്റെ ബിസിനസ് സംരംഭം സ്വറ്റ്‌സര്‍ലാന്‍ഡിലേക്കും വ്യാപിപ്പിക്കുന്നത്.സ്വിറ്റ്സര്‍ലാന്‍ഡിലെ റുംലാങ്ങില്‍ സൂറിച്ച് വിമാനത്താവളത്തിനടുത്ത് 'ഇന്റര്‍സിറ്റി ഹോട്ടല്‍' നിര്‍മിക്കാന്‍ സ്വിസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നെക്രോണുമായി പദ്ധതി തയ്യാറാക്കിയതായും ചര്‍ച്ച നടത്തി ധാരണയിലെത്തിയെന്നുമാണ് സൂചന.
സ്വിറ്റ്‌സര്‍ലാന്‍ഡിലും ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പുതിയ പദ്ധതികള്‍ക്ക് ലുലു ഗ്രൂപ്പ് ഇപ്പോള്‍ തയ്യാറായി നില്‍ക്കുന്നത്. 260 മുറികളുള്ള ഹോട്ടലാണ് ലുലു ഗ്രൂപ്പ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിര്‍മ്മിക്കാനുദ്ദേശിച്ചിട്ടുള്ളത്. 2020 ഓടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കമ്പനി അധികൃതര്‍ കാണുന്നത്.