
കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഓഹരി വിപണിയില്‍ ഇന്ന് നേട്ടം രേഖപ്പെടുത്തി. സൗദി അരാംകോയുടെ പ്രവര്‍ത്തനം അടുത്തയാഴ്ച്ചയോടെ പുനസ്ഥാപിക്കുമെന്ന വാര്‍ത്തയും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതും ഓഹരി വിപണിയില്‍ സ്ഥിരതയുണ്ടാകുന്നതിന് കാരണമായിട്ടുണ്ട്.
മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 396.22 പോയിന്റ് ഉയര്‍ന്ന് 38,989.74 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 11,571.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1236 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
വേദാന്ത (6.34%), എം&എം (6.03%), കോള്‍ ഇന്ത്യ (5.56%), സീ എന്റര്‍ടെയ്ന്‍ (4.85%), ഒഎന്‍ജിസി (4.26%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-4.93%), ഇന്‍ഫോസിസ് (-1.27%), എച്ച്‌യുഎല്‍ (-.83%), എച്ച്‌സിഎല്‍ ടെക് (-0.83%), വിപ്രോ (-0.71%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപെടുകളാണ് നടന്നിട്ടുള്ളത്. എസ്ബിഐ (2,226.71) എച്ച്ഡിഎഫ്‌സി (1,905.41), ഐസിഐസിഐ ബാങ്ക് (1,848.840), എച്ച്ഡിഎഫ്‌സി (1,582.38), ഇന്‍ഫോസിസ് (1,443.18) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.