
മുംബൈ: അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം ഓഹരി വിപണിയിലെ നേട്ടം പരിമിതപ്പെടുത്തി. അടിസ്ഥാന സൗകര്യവികസനം, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെന്‍സെക്സ് 18.75 പോയിന്റ് നേട്ടത്തില്‍ 36051.81ലും നിഫ്റ്റി 10.80 പോയിന്റ് ഉയര്‍ന്ന് 10618.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1083 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1503 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല.
വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കിയപ്പോള്‍ ഐടി, ഫാര്‍മ, എഫ്എംസിജി, വാഹനം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.