
മുംബൈ: തുടര്‍ച്ചയായി ആറു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 128.84 പോയിന്റ് നഷ്ടത്തില്‍ 33,980.70 ലും നിഫ്റ്റി 32.40 പോയിന്റ് താഴ്ന്ന് 10,029.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1132 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികള്‍ക്ക് മാറ്റമില്ല.
ഏഷ്യന്‍ പെയിയന്റ്സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. വേദാന്ത, ടെക് മഹീന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. മറ്റ് സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി ബാങ്ക് രണ്ടുശതമാനത്തിലേറെ താഴന്നു. വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.