
മുംബൈ: ധനകാര്യം, ഫാര്‍മ, എഫ്എംസിജി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ വീണ്ടും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 347.42 പോയിന്റ് ഉയര്‍ന്ന് 45,426.97ലും നിഫ്റ്റി 97.30 പോയിന്റ് നേട്ടത്തില്‍ 13,355.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1972 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 936 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികള്‍ക്ക് മാറ്റമില്ല.
യുപിഎല്‍, അദാനി പോര്‍ട്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, നെസ് ലെ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
പൊതുമേഖല ബാങ്ക് സൂചിക രണ്ടു ശതമാനവും ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി സൂചികകള്‍ ഒരു ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.