
മുംബൈ: ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് മികച്ച കുതിപ്പുനടത്തി തുടര്‍ച്ചയായി പത്താമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 169.23 പോയിന്റ് നേട്ടത്തില്‍ 40,794.74ലിലും നിഫ്റ്റി 36.50 പോയിന്റ് ഉയര്‍ന്ന് 11,971ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1439 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 160 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
ബാങ്ക്, എഫ്എംസിജി, ലോഹം എന്നീ വിഭാഗങ്ങള്‍ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സ്മോള്‍ക്യാപ് നേരിയ നഷ്ടമുണ്ടാക്കിയപ്പോള്‍ മിഡ്ക്യാപ് 0.5ശതമാനം ഉയര്‍ന്നു.