ആഴ്ചയിലെ അവസാന വ്യാപാര ദിനം വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

May 08, 2020 |
|
Trading

                  ആഴ്ചയിലെ അവസാന വ്യാപാര ദിനം വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു

മുംബൈ: ഇന്ത്യന്‍ ഓഹരികള്‍ ഓപ്പണിംഗ് നേട്ടം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും, ആഴ്ചയിലെ അവസാന വ്യാപാര ദിനം വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ ഇക്വിറ്റികളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് വീണ്ടും ഓഹരി വില്‍പ്പനയിലൂടെ നേട്ടം കൈവരിച്ചു.

32,088.51 പോയിന്റിലെ ദിവസത്തെ ഉയര്‍ന്ന നിലയിലേക്ക് വിപണി ഇടയ്ക്ക് എത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. എന്നാല്‍, അവസാന മണിക്കൂറുകളില്‍ സെന്‍സെക്‌സ് 199 പോയിന്റ് അഥവാ 0.6 ശതമാനം ഉയര്‍ന്ന് 31,642.70 എന്ന നിലയിലെത്തി. നിഫ്റ്റി 52 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 9,251.50 ല്‍ ക്ലോസ് ചെയ്തു.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ന്നു. സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തില്‍ രണ്ടാം സ്ഥാനത്താണ്. എന്‍ടിപിസി, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ 30 ഓഹരികളുള്ള ബാരോമീറ്ററിലെ മുന്‍നിരക്കാരാണ്.

Related Articles

© 2024 Financial Views. All Rights Reserved