
മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,750 ന് മുകളിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 465.86 പോയിന്റ് നേട്ടത്തില്‍ 36,467.28 ലും നിഫ്റ്റി 156.30 പോയിന്റ് ഉയര്‍ന്ന് 10,763.70 ലുമെത്തി. ആഗോള തലത്തിലെ നേട്ടമാണ് ആഭ്യന്തര സചികകളിലും പ്രതിഫലിച്ചത്.
ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1144 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 182 ഓഹരികള്‍ക്ക് മാറ്റമില്ല. എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഗെയില്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയര്‍ന്നു.