
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,100ന് മുകളിലെത്തി. സെന്‍സെക്സ് 290.36 പോയിന്റ് ഉയര്‍ന്ന് 34247.05 ലും നിഫ്റ്റി 69.50 പോയിന്റ് നേട്ടത്തില്‍ 10116.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1503 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1005 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, ശ്രീ സിമെന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക 3.5 ശതമാനം ഉയര്‍ന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി.