
മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 83.34 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 34370.58 ല്‍ എത്തി. നിഫ്റ്റി 25.30 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 10167.50ല്‍ ക്ലോസ് ചെയ്തു. ഏകദേശം 1779 ഓഹരികള്‍ ഇന്ന് മുന്നേറി, 844 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. 154 ഓഹരികള്‍ മാറ്റമില്ലീതെ തുടര്‍ന്നു.
ഗെയ്ല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ സീ എന്റര്‍ടൈന്‍മെന്റ്, ശ്രീ സിമന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഭാരതി ഇന്‍ഫ്രാറ്റെല്‍, എം ആന്‍ഡ് എം എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
മേഖലാ സൂചികകളില്‍ ഐടി, ബാങ്ക്, എനര്‍ജി, സ്‌പേസ് എന്നിവ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫാര്‍മ, ഓട്ടോ, മെറ്റല്‍, എഫ്എംസിജി എന്നിവ ഇന്ന് നഷ്ടത്തിലായിരുന്നു. നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാര്‍മ സൂചികകളാണ് ഓഹരി വിപണിയെ ഇന്ന് പിന്നോട്ട് വലിച്ചത്. ബിഎസ്ഇ സ്മോള്‍കാപ്പ് സൂചിക ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയ തോതില്‍ ഉയര്‍ന്നു.
ഡിജിറ്റല്‍ കമ്പനിയായ ജിയോ പ്ലാറ്റ്ഫോമില്‍ ആഗോള കമ്പനികള്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനെത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഓഹരി വില ഇന്ന് അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു.