
മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. ലാഭമെടുപ്പിനെതുടര്‍ന്നുള്ള വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. എന്നിരുന്നാലും, തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. നിഫ്റ്റി 10,300ന് മുകളിലെത്തി. സെന്‍സെക്സ് 179.59 പോയിന്റ് നേട്ടത്തില്‍ 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയര്‍ന്ന് 10311.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 853 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഗെയില്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി.