ഓഹരി വിപണിയില്‍ നേട്ടം; നിഫ്റ്റി 10,900 ന് മുകളില്‍

July 17, 2020 |
|
Trading

                  ഓഹരി വിപണിയില്‍ നേട്ടം;  നിഫ്റ്റി 10,900 ന് മുകളില്‍

മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടം. നിഫ്റ്റി 10,900 ന് മുകളിലാണ് ക്ലോസ് ചെയ്തത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 584.46 പോയിന്റ് നേട്ടത്തില്‍ 37020.14ലും നിഫ്റ്റി 161.70 പോയിന്റ് ഉയര്‍ന്ന് 10,901.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1622 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 978 ഓഹരികള്‍ നഷ്ടത്തിലായി. 153 ഓഹരികള്‍ക്ക് മാറ്റമില്ല.

ബിപിസിഎല്‍, ഒഎന്‍ജിസി, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, നെസ് ലെ, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved