സെന്‍സെക്സ് 39,000 ന് മുകളില്‍; നിഫ്റ്റി 11,500 മറികടന്നു

August 26, 2020 |
|
Trading

                  സെന്‍സെക്സ് 39,000 ന് മുകളില്‍; നിഫ്റ്റി 11,500 മറികടന്നു

മുംബൈ: അവസാന മണിക്കൂറിലെ വാങ്ങല്‍ താല്‍പര്യം വിപണിക്ക് നേട്ടമായി. സെന്‍സെക്സ് 39,000വും നിഫ്റ്റി 11,500വും മറികടന്നു. 230.40 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 39,073.92ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 77.30 പോയിന്റ് ഉയര്‍ന്ന് 11,549.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1105 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 124 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ആക്സിസ് ബാങ്ക്, അദാനി പോര്‍ട്സ്, റിലയന്‍സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, എന്‍ടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ഊര്‍ജം, ലോഹം, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved