
മുംബൈ: ലാഭമെടുക്കലിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,900ന് താഴെയെത്തി. 667.29 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 36,939.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 181.90 പോയിന്റ് താഴ്ന്ന് 10,891.60 ലുമെത്തി.
ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1213 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. യുപിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ലോഹം ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനം നഷ്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനം ഉയര്‍ന്നു.