
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയിന്റാണ് സെന്‍സെക്സിലെ നഷ്ടം. 37,606.89 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയിന്റ് താഴ്ന്ന് 11,073.50 ലുമെത്തി. ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1407 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികള്‍ക്ക് മാറ്റമില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സിപ്ല, ഗ്രാസിം, സണ്‍ ഫാര്‍മ, എസ്ബിഐ, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഫാര്‍മ സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. എഫ്എംസിജി, ഐടി, ലോഹം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈര്‍ജം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ വില്‍പന സമ്മര്‍ദം നേരിട്ടു.