
രാജ്യത്ത് മാന്ദ്യം നിലനില്‍ക്കുന്നുണ്ടെന്ന ആശങ്ക മൂലം ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. യുഎസ്-ചൈന വ്യാപാര തര്‍ക്കവും ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍മാറുതിന് കാരണമായിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി കേന്ദ്രസര്‍ക്കാര്‍ 22 ശതമാനാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപകര്‍ക്ക് ആശങ്ക തന്നെയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും മൂലം ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 155.24 പോയിന്റ് താഴ്ന്ന് 38,667.33 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 37.90 പോയിന്റ് താഴ്ന്ന് 11,474.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 777 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1694 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതി എയര്‍ടെല്‍ (5.14%), എച്ച്‌സിഎല്‍ (3.80%), യുപിഎല്‍ (3.76%), ഇന്‍ഫോസിസ് (3%), ഐടിസി (2.73%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. യെസ് ബാങ്ക് (-15.08%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-6.57%), എസ്ബിഐ (-3.45%), ഐസിഐസിഐ ബാങ്ക് (-3.45%), സിപ്ല (-3.16%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം വിപണിയില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇപാടുകളാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് (1,538.59), യെസ് ബാങ്ക് (1,476.50), എച്ച്ഡിഎഫ്‌സി (1,407.12), ആക്‌സിസ് ബാങ്ക് (1,375.03), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,305.99) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്.