
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെന്‍സെക്‌സ് 599.64 പോയിന്റ് അഥവാ 1.48 ശതമാനം ഇടിഞ്ഞ് 39922.46 ല്‍ എത്തി. നിഫ്റ്റി 159.80 പോയിന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 11729.60 ല്‍ എത്തി. ഏകദേശം 979 ഓഹരികള്‍ മുന്നേറി, 1606 ഓഹരികള്‍ ഇടിഞ്ഞു, 153 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. മുന്‍നിര സൂചികകളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി ബാങ്ക് ഓഹരികളാണ്. 2% ത്തില്‍ കൂടുതല്‍ ഇടിവാണ് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ്, നിഫ്റ്റി, മിഡ്ക്യാപ് സൂചിക 1% വീതം ഇടിഞ്ഞു. 43 നിഫ്റ്റി ഓഹരികള്‍ നഷ്ചത്തില്‍ ക്ലോസ് ചെയ്തു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം. നിഫ്റ്റി ബാങ്ക് 537 പോയിന്റ് കുറഞ്ഞ് 24,233 ലും മിഡ്ക്യാപ് സൂചിക 170 പോയിന്റ് കുറഞ്ഞ് 17,048 ലും എത്തി.
എസ്റ്റിമേറ്റിനേക്കാള്‍ മികച്ച വരുമാനം റിപ്പോര്‍ട്ടു ചെയ്തിട്ടും ഡോ. റെഡ്ഡീസ് ഓഹരിക8 3% ഇടിഞ്ഞു. ഭാരതി എയര്‍ടെല്‍ ഇന്ന് 3% ഉയര്‍ന്നു. ഇന്‍-ലൈന്‍ വരുമാനം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ടൈറ്റാന്‍ ഓഹരികള്‍ 1% ഇടിഞ്ഞു. എസ്റ്റിമേറ്റിനേക്കാള്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാരികോ ഓഹരികള്‍ 2% ഉയര്‍ന്നു. മികച്ച രണ്ടാം പാദ വരുമാനത്തെ തുടര്‍ന്ന് റൂട്ട് മൊബൈല്‍ 10% ഉയര്‍ന്നു. എയ്ഞ്ചല്‍ ബ്രോക്കിംഗ്, അദാനി ഗ്രീന്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ്, പിഡിസി ഫിനാന്‍സ് എന്നിവയാണ് മികച്ച മിഡ്ക്യാപ് നേട്ടക്കാര്‍. വേദാന്ത, അമര രാജ ബാറ്ററീസ്, ഡിഎല്‍എഫ്, എച്ച്ഒഇസി എന്നിവയ്ക്കാണ് മിഡ്ക്യാപില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്.