
മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 335.06 പോയിന്റ് നഷ്ടത്തില്‍ 37736.07 ലും നിഫ്റ്റി 100.70 പോയിന്റ് താഴ്ന്ന് 11102.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1570 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, ഇന്‍ഡസിന്റ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ. റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, വിപ്രോ, മാരുതി സുസുകി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, ഐടി എന്നീ സൂചികകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചിചകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.