
ഒഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 193.56 പോയിന്റ് ഉയര്‍ന്ന് 366636ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 65.50 പോയിന്റ് ഉയര്‍ന്ന് 11053 ല്‍ എത്തി വ്യാപാരം അവസാനിപ്പിച്ചു. നിലവില്‍ 1636 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1025 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിപിസിഎല്‍ (2.81%), ബജാജ് ഫൈനാന്‍സ് (2.65%), ഐസിഐസിഐ ബാങ്ക് (2.40%), റിലയന്‍സ് (2.19%), ഭാരതി ഇന്‍ഫ്രാട്രെല്‍ (2.16%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവുണ്ടായി. സീ എന്റര്‍ടെയ്ന്‍(-2.80%), ടാറ്റാ മോട്ടോര്‍സ് (-2.71%), ആക്‌സിസ് ബാങ്ക് (-1.56), എച്ച്‌യുഎല്‍ (-1.44%), ഇന്ത്യാബുള്‍സ് എച്ച്എസ്ജി (-1.28%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്.