ഓഹരി വിപണിയില്‍ സ്ഥിരത അനുഭവപ്പെടുന്നു; നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു

July 31, 2019 |
|
Trading

                  ഓഹരി വിപണിയില്‍ സ്ഥിരത അനുഭവപ്പെടുന്നു; നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു

ഓഹരി വപിണിയില്‍ സ്ഥിരത കൈവരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓഹരി വിപണിയിലുണ്ടായ നഷ്ടത്തില്‍ നിന്ന് ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. അടുത്തമാസം റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം പ്രകടമായിട്ടുള്ളത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 83.88 പോയിന്റ് ഉയര്‍ന്ന്  37,481.12 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി  28.40 പോയിന്റ് ഉയര്‍ന്ന് 11,113.80 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1134 കമ്പനികളുടെ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1333 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

യെസ് ബാങ്ക് (5.98%), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (5.65%), ഐഒസി (4.34%), ഹീറോ മോട്ടോകോര്‍പ്പ് (4.31%), ടാറ്റാ സ്റ്റീല്‍ (4.10%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തിലെ ചില സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ നഷ്ടമുണ്ടാക്കി. സീ എന്റര്‍ടെയ്ന്‍ (-5.12%), ആക്‌സിസ് ബാങ്ക് (-4.73%), ഭാരതി എയര്‍ടെല്‍ (-2.36%), ടൈറ്റാന്‍ കമ്പനി (-2.12%), ഭാരതി ഇന്‍ഫ്രാടെല്‍ (-1.52%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

വ്യാപാരത്തിലെ ആശയകുഴപ്പങ്ങള്‍ മൂലം ചില കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടപാടുകളാണ് ഉണ്ടായിട്ടുള്ളത്. ആക്‌സിസ് ബാങ്ക് (3,763.90), യെസ് ബാങ്ക് (1,213.46), റിലയന്‍സ് (1,131.58), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,092.15), ഐസിഐസിഐ ബാങ്ക് (948.13) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

Related Articles

© 2025 Financial Views. All Rights Reserved