
ഈ ആഴ്ചയിലെ ആദ്യ വ്യാപാര ദിവസമായ ഇന്ന് ഓഹരി വിപണി നേട്ടത്തോടെ അവസാനിപ്പിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 382.67 പോയിന്റ് ഉയര്‍ന്ന് 37054.10ലെത്തി വ്യാപാരം അവസനാപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 132.60 പോയിന്റ് ഉയര്‍ന്ന് 11168 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിലവില്‍ 1735 കമ്പനകളുടെ ഓഹരികള്‍ നേട്ടത്തിലും, 911 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ഭാരതിഎയര്‍ടെല്‍ (8.13%), എച്ച്പിസിഎല്‍ (5.42%), ബിപിസിഎല്‍ (5.36%), എയ്ച്ചര്‍ മോട്ടേഴ്‌സ് (5.04%), ഭാരതി ഇന്‍ഫ്രാടെല്‍ (4.65%) എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം ചില കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത നഷ്ടം നേരിട്ടു. എന്‍ടിപിസി (-0.53%), ടെക് മഹീന്ദ്ര (-0.52%), സീ എന്റര്‍ടെയ്ന്‍ (-0.46%), എച്ച്‌സിഎല്‍ ടെക് (-0.46%), ടിസിഎസ്(0.39%) എന്നീ കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
എന്നാല്‍ ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരത്തിലെ ചില ആശയ കുഴപ്പം മൂലം കൂടുതല്‍ ഇടപാടുകളും നടന്നു. റിലയന്‍സ് (1,267.42), ഇന്‍ഫോസിസ് (706.33), ആക്‌സിസ് ബാങ്ക് (692.00), എസ്ബിഐ (658.90), ടിസിഎസ്(658.90) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നു.