നിഫ്റ്റി 11800 ന് മുകളില്‍; സെന്‍സെക്സ് 303 പോയിന്റ് നേട്ടത്തില്‍

October 08, 2020 |
|
Trading

                  നിഫ്റ്റി 11800 ന് മുകളില്‍; സെന്‍സെക്സ് 303  പോയിന്റ് നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി ആറാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. ദിനവ്യാപാരത്തില്‍ ഒരുവേള നിഫ്റ്റി 11,900 പിന്നിട്ടെങ്കിലും അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദം നേട്ടം കുറച്ചു. സെന്‍സെക്സ് 303.72 പോയിന്റ് നേട്ടത്തില്‍ 40,182.67ലും നിഫ്റ്റി 95.70 പോയിന്റ് ഉയര്‍ന്ന് 11,834.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1215 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1419 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.

വിപ്രോ, സിപ്ല, ടിസിഎസ്, അള്‍ട്രടെക് സിമെന്റ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ഗെയില്‍, ഐഷര്‍ മോട്ടോഴ്സ്, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി സൂചിക മൂന്നുശതമാനത്തിലേറെ ഉയര്‍ന്നു. ഫാര്‍മ, ബാങ്ക് ഓഹരികളും നേട്ടമുണ്ടാക്കി. അതേസമയം ഊര്‍ജം, എഫ്എംസിജി ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു.

താരമ്യേന മികച്ച രണ്ടാം പാദ പ്രവര്‍ത്തനഫലം കമ്പനികള്‍ പുറത്തവിടാന്‍ തുടങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഓഹരികള്‍ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട കമ്പനികളുടെ തീരുമാനവും സൂചികകള്‍ക്ക് തുണയായി.

Related Articles

© 2024 Financial Views. All Rights Reserved