
ഈ ആഴ്ച്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് കൊണ്ടും, നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 291.66 പോയിന്റ് ഉയര്‍ന്ന് 39,686.50 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 76.70 പോയിന്റ് ഉയര്‍ന്ന് 11,865.60 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1239 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1303 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
സീ എന്റര്‍ടെയ്ന്‍ (5.82%), ഡോ. റെഡ്ഡിസ് ലാബ്‌സ് (4.09%), ടാറ്റാ മോട്ടോര്‍സ് (3.35%), ബജാജ് ആട്ടോ (3%), എയ്ച്ചര്‍ മോട്ടോര്‍സ് (22.54%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്.
അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരത്തിലെ സമ്മര്‍ദ്ദം നഷ്ടം രേഖപ്പെടുത്തി. ബിപിസിഎല്‍ (-4.14%), ഒഎന്‍ജിസി (-4.02%), ഐഒസി (2.73%), കോള്‍ ഇന്ത്യ (-1.79%), എച്ച്‌സിഎല്‍ ടെക് (-.49%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
എന്നാല്‍ വ്യാപാരത്തിലെ ആശയ കുഴപ്പം മൂലം ഇന്ന് ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (781.88), ടിസിഎസ് (620.34), എച്ച്ഡിഎഫ്‌സി ബങ്ക് (529.68), സീ എന്റര്‍ടെയ്ന്‍ (494.65), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (494.11) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.