
മുംബൈ: വാഹന ഓഹരികളുടെ ബലത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900 നിലവാരത്തിന് മുകളിലെത്തി. 127.01 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 40,685.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയന്റ് ഉയര്‍ന്ന് 11,930.40ലുമെത്തി. ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1019 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികള്‍ക്ക് മാറ്റമില്ല.
മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സൂചികകളെടുത്താല്‍ ഫാര്‍മ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വാഹന സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.